സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കഹേറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറിയത്.സഹാറ മേധാവി സുബ്രതാ റോയിക്കെതിരായ കേസില്‍ തനിക്ക് വലിയ സമ്മര്‍ദമുണ്ടായെന്ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മലയാളി അഭിഭാഷകര്‍ ഒരുക്കിയ വിടവാങ്ങല്‍ ചടങ്ങിനിടെയായിരുന്നു അദ്ദഹേം ഇക്കാര്യം വെളിപ്പെടുത്തിയത്. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജെ.എസ്. കെഹാറും ഉള്‍പ്പെടുന്ന ബെഞ്ചാണ് സഹാറ ഗ്രൂപ് മേധാവി സുബ്രതാ റോയിക്കെതിരായ 24,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസ് പരിഗണിച്ചത്. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്കുന്നതില് കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും സഹാറ ഗ്രൂപ് തയാറാകാതിരുന്നതിനെതുടര്ന്ന് സുബ്രതാ റോയിയെ ജയിലിലടക്കാന്‍ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം നല്കാന് 10,000 കോടി കെട്ടിവെക്കാന്‍ കോടതി നിര്ദേശിച്ചങ്കെിലും സഹാറ തയാറായില്ല. 2500 കോടി നല്‍കാമെന്നും ബാക്കി തുക സുബ്രതാ റോയിക്ക് ജാമ്യം ലഭിച്ച് 21 ദിവസത്തിനുള്ളില്‍ സെബിയില്‍ നിക്ഷേപിക്കാമെന്നും കമ്പനി അറിയിച്ചങ്കെിലും കോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് സുബ്രതാ റോയ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
Comments