എ.ഐ.എ.ഡി.എം.കെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി. എ.ഐ.എ.ഡി.എം.കെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. മോദിയും ജയലളിതയും സുഹൃത്തുക്കളാണെന്നും ഫലപ്രഖ്യാപനാനന്തരം ആവശ്യമെങ്കില്‍ മോദിയെയും ബി.ജെ.പിയും പിന്തുണക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു മലൈസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്.
Comments