ന്യൂദല്‍ഹി: മോദി മന്ത്രിസഭയിലേക്കില്ളെന്ന് ബി.ജെ.പി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ്. തീരുമാനം സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ആഭ്യന്തര,ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഒന്ന് ലഭിച്ചില്ളെങ്കില്‍ മന്ത്രിസഭയിലേക്കില്ളെന്ന് സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. അദ്വാനിക്ക് ലോക്സഭാ സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.
Comments