സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പരിശോധിക്കണം. പ്രവര്‍ത്തിക്കുന്ന 316 ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണം. പരിശോധനാസമിതികളുടെ നേതൃത്വം ജില്ലാ കലക്ടര്‍മാര്‍ വഹിക്കണമെന്നും നികുതി വകുപ്പിന്‍്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments