ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് കോടതിയെ സമീപിക്കും.
എന്നാല്‍ സംസ്ഥാനത്തെവിടെയും കള്ളവോട്ട് നടന്നതായി തെളിവില്ലെന്ന് തെരഞ്ഞടുപ്പു കമ്മീഷന് അറിയിച്ചിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതി വിജയിച്ചതിനു പിന്നാലെയാണ് ശാസ്ത്രീയമായ തെളിവുകളുമായി കോടതിയെ സമീപിക്കാന്‍ സുധാകരന് തീരുമാനിച്ചത്. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സുധാകരന് നേരത്തെ ആരോപിച്ചിരുന്നു.
Comments