ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്. അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമുണെ്ടന്നും എന്നാല്‍ തുറന്ന പ്രവര്‍ത്തിക്കുന്ന പലതിനും നിലവാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പറയാനും കയ്യടി കിട്ടാനും എളുപ്പമാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രയാസമാണെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം നികുതിവകുപ്പിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ടി.എന്‍. പ്രതാപന് രംഗത്തെത്തി. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ടുസ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവ പൂട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments