ബി.ജെ.പിയുടെ ഗംഭീര വിജയത്തിന് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശനം തുടരുമ്പോള്‍ മുതിര്‍ന്ന നേതാവ് നേതാവ് അരുണ്‍ ജെയ്റ്റ്ലി ബാബ രാംദേവിനെ താരതമ്യം ചെയ്തത് മഹാത്മഗാന്ധിയോട്. വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്നാണ് ജെയ്റ്റ്ലി പറഞ്ഞത്. ഏതെങ്കിലും പദവിക്ക് ആഗ്രഹിക്കുന്നയാളല്ല രാംദേവ്.
കള്ളപ്പണത്തിനും അഴമതിക്കുമെതിരായ രാംദേവ് വിലയ പോരാട്ടം നടത്തിയ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ രാംദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സങ്കല്‍പ്പുര്‍ത്തി മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടാണ് ജെയ്റ്റ്ലി ഇക്കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തിയത്. ജെയ്റ്റ്ലിക്ക് പുറമെ ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പരിപാടിയില്‍ പങ്കെടുത്തു.
Comments