സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. അത്തരം രാജി നാടകം സി.പി.എമ്മില്‍ നിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയാണ് യു.ഡി.എഫിനെ കേരളത്തില്‍ ജയിപ്പിച്ചത്. പാര്‍ട്ടി പുന:സംഘടന നടത്തുമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ് - കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ കുണ്ടറ എം.എല്‍.എ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ബേബി നേതൃത്വത്തെ അറിയിച്ചതായാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.
Comments