ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്സ് 287.56 പോയിന്‍്റ് ഉയര്‍ന്ന് 24,409.30 ലത്തെി. നിഫ്റ്റി 86.20 പോയിന്‍്റ് ഉയര്‍ന്ന് 7,289.20 വരെയത്തെി. 619 ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 109 എണ്ണം നഷ്ടത്തിലായി. 27 ഓഹരികള്‍ക്ക് വിപണിയില്‍ മാറ്റമുണ്ടായില്ല. സെസ സ്റ്റര്‍ലൈറ്റ്, മാരുതി എന്നിവയുടെ ഓഹരികള്‍ നാലുശതമാനത്തോളം ഉയര്‍ന്നു. എസ്.ബി.ഐ, ടാറ്റാ പവര്‍, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികളും ലാഭത്തിലത്തെി. ടി.സി.എസ്, എച്ച്.യു.എല്‍, ഐ.ടി.സി എന്നിവക്ക് നഷ്ടത്തിലായി. വിദേശഫണ്ടിന്റെ ഒഴുക്കും പുതിയ രാഷ്ട്രീയകാലാവസ്ഥയും ഇന്ത്യന്‍ വിപണിക്ക് ഗുണകരമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം രൂപയുടെ മൂല്യമുയരുന്നതിനും കാരണമായി. രൂപ കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലായി. ഡോളറുമായുള്ള വിനിമയത്തില്‍ 29 പൈസ കയറി 58.55 ആയി രൂപയുടെ മൂല്യം.
Comments