സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള പിണറായിയുടെ പരനാറി പ്രയോഗം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി സി.പി.ഐയുടെ വിലയിരുത്തല്‍. സിപിഐ കൊല്ലം ജില്ലാകമ്മറ്റിയിലാണ് ജില്ലാ സെക്രട്ടറി ആര് രാമചന്ദ്രനാണ് പിണറായിയുടെ പദപ്രയോഗത്തെ വിമര്‍ശിച്ചത്. പ്രേമചന്ദ്രന് മികച്ച പാര്ലമെന്്റേറിയനാണെന്നും രാമചന്ദ്രന് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രാമചന്ദ്രന് പറഞ്ഞു. പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും രാമചന്ദ്രന് പറഞ്ഞു.
Comments