ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍െറ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 11 ഡി.എംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്റ്റാലിന് രാജിവെച്ചുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ചെന്നൈ ഗോപാലപുരത്തെ വസതിയിലേക്ക് നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. ഇവര്‍ വീടിനുമുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
Comments