എംഎ ബേബിക്ക് വോട്ട് കുറയാനുണ്ടായ മുഖ്യ കാരണങ്ങളില്‍ ഒന്ന് പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന്റെ പ്രത്യാഘാതമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്.രാമചന്ദ്രന്. കമ്യൂണിസ്റ്റുകാരില്‍ നിന്ന് ഇത്തരം വാക്കുകളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എതിര്‍പ്പുകളും, വിമര്‍ശനവും ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാന്‍ നിരവധി പദങ്ങള്‍ മലയാളത്തിലുണ്ട്. പരനാറി പോലെയുള്ള പദങ്ങള്‍ തെരഞ്ഞ് പിടിച്ചത് ഉചിതമായില്ലെന്നും രാമചന്ദ്രന് പറഞ്ഞു.
Comments