ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സംസ്ഥാന ടൂറിസം മന്ത്രി അമൃതാ റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തെഹ് രിയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ദിനേഷ് ധാനെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഹരീഷ് റാവത്ത് ഈ നീക്കം നടത്തിയതെന്നാണ് റിപോര്‍ട്ട്.
മുന്‍ കോണ്‍ഗ്രസ് നേതാവ് സത്പാല്‍ മഹാരാജിന്റെ ഭാര്യയാണ് അമൃതാ റാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ടൂറിസം മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അവര്‍ തയാറായിരുന്നില്ല. താന്‍ കോണ്‍ഗ്രസിന്റെ അനുയായിയാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതെ തുടര്‍ന്നാണ് ഹരീഷ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് അവരെ നീക്കിയതെന്നും റിപോര്‍ട്ട് ഉണ്ട്.
Comments