പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ളെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിതീഷ് കുമാര്‍ ശനിയാഴ്ചയാണ് രാജി വെച്ചത്. നിതീഷ് രാജി പിന്‍വലിക്കില്ളെന്നും അദ്ദേഹത്തിന്‍്റെ തീരുമാനം അന്തിമമാണെന്നും ശരത് യാദവ് പറഞ്ഞു.
രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നന്മക്കുവേണ്ടിയാണ് നിതീഷിന്റെ രാജി. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത് ഉചിതവും അന്തിമവുമാണെന്നും ശരദ് യാദവ് പറഞ്ഞു. നിതീഷിന്‍്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട എം.എല്‍.എമാരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും പാട്നയല്ല ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും. ആര്.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചിട്ടില്ലെന്നും ശരത് യാദവ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു വിന് 40 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് നേടാനായത്. ഇതിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നിതീഷ്കുമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെ.ഡിയു പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗത്തില്‍ നിതീഷ് രാജിപ പിന്‍വലിക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് നിതീഷ് രാജിയില്‍ തന്‍്റെ നിലപാട് വ്യക്തമാക്കിയത്.
Comments