കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസിലാക്കണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. പാവങ്ങളുടെ മോചന പ്രതീക്ഷ കമ്യൂണിസ്റ്റുകളുടെ ഐക്യത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നും മുഖപ്രസംഗത്തിലുണ്ട്. കഴിഞ്ഞകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജീര്ണതയുണ്ടായതായി. ഇതിനെ മറികടക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ജനയുഗം മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു. പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇതല്ലാതെ മാര്‍ഗമില്ളെന്നും പത്രത്തിലുണ്ട്. ഒരു തെരഞ്ഞെടുപ്പ് പരാജയംകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. തോല്‍വി വെറുതെ സംഭവിക്കുന്നതല്ല. അതിന് കൃത്യമായ കാരണങ്ങളുണ്ടാകും. ആ കാരണങ്ങള്‍ കണ്ടത്തൊനും ആവശ്യമായ തിരുത്തലുകള്‍ക്ക് സന്നദ്ധമാകാനുമാണ് ഓരോ പരാജയവും കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുടെ ഹൃദയവികാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്കാന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിയണം. അതിന് അമാന്തം സംഭവിച്ചാല്‍ അത് ചരിത്രപരമായ തെറ്റായിരിക്കുമെന്നും മുഖപ്രസംഗത്തിലുണ്ട്.
Comments