കശ്മീരിലെ റമ്പാന് ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 17പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. മരിച്ചവരില്‍ ഗുജറാത്ത് സ്വദേശികളും ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Comments