തന്റെ രാജിക്കാര്യം മാധ്യമചര്ച്ചക്ക് വിധേയമാക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നാകുന്ന കാര്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനയുഗത്തിലെ ലേഖനം വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട് വീണ്ടും ഒന്നിക്കണമെന്ന് പരസ്യമായി പറയുന്നതു പോലെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്ന്നപ്പോഴുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് ചര്‍ച്ചകള്‍ ആവശ്യമാണ് -എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ കാര്യം മാധ്യമങ്ങളോടു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments