ഒഡിഷയില്‍ ബിജെഡി പ്രവര്ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചു. കേന്ദ്രപാഡ ജില്ലയിലെ പത്രാപ്പൂര് ഗ്രാമത്തിലാണ് സംഭവം. രഞ്ജിത്ത് നായക് (40) ആണ് മരിച്ചത്. പ്രതികളെല്ലാം ഒളിവിലാണ്. ബിജെഡിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ നായക്കും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാളുടെ ആക്രമണത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് കൊല നടന്നത്. ഏപ്രില്‍ 17-ന് ഇവിടെയുണ്ടായ കോണ്‍ഗ്രസ് - ബിജെഡി ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
Comments