മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു മന്ത്രിയുണ്ടാകുമെന്നു പ്രതീക്ഷ.ഒ.രാജഗോപാലിനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപിയിലെ പ്രബല വിഭാഗം ആവശ്യപ്പെടുന്നത്. നിലവിലുള്ള പൊതുവികാരവും രാജഗോപാല്‍ മന്ത്രിയാകണമെന്നതാണ്.എന്നാല്‍ നടന് സുരേഷ് ഗോപിയും മോഡിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് പുതിയ വാര്‍ത്ത,
സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. മോദിയുമായുള്ള അടുപ്പം പുറത്തുവിട്ടു സുരേഷ് ഗോപി രംഗത്തുവന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിഞ്ഞിരിക്കുകയാണ്. ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും താന്‍ പ്രധാനമന്ത്രിയാകുമെന്നും തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ നരേന്ദ്ര മോദിക്ക് ഉറപ്പായിരുന്നുവെന്നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായുമാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്.
നാട്ടില്‍ എത്തുന്ന പത്രത്തില്‍ വരുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ പടത്തില്‍ പിന്നില്‍ എവിടെയെങ്കിലും സുരേഷ്ഗോപിയുടെ മുഖം ഉണ്ടാകണമെന്ന് മോദി പറഞ്ഞിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.
Comments