ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് സംഘടനാ നടപടിക്ക് ബി.എസ്.പി നേതാവ് മായാവതി തുടക്കമിട്ടു. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളും മായാവതി പിരിച്ചുവിട്ടു. നിയോജക മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികളാണ് പിരിച്ചുവിട്ടത്. കമ്മിറ്റികള്‍ വൈകാതെ പുനഃസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 എം.പിമാരെ ബി.എസ്.പിക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ സമ്പൂര്‍ണ പരാജയമാണ് തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഏറ്റുവാങ്ങിയത്.
Comments