കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം.
തമിഴ്നാടിന്‍്റെ സ്വാധീനമില്ലാതെ കേന്ദ്രവുമായി നേരിട്ട് ഇടപെടാമെന്നും കേന്ദ്രത്തില്‍ ജയലളിതയില്ലാത്തത് സന്തോഷം നല്‍കുന്നുവെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ് കെഹേലിയ റാമ്പുക്ക്വെല്ല പറഞ്ഞു.
"ശക്തമായ ഭരണകൂടം ഡല്‍ഹിയില്‍ വന്നത് ശ്രീലങ്കക്ക് നല്ലതാണ്.കേന്ദ്രമെടുക്കുന്ന തീരുമാനങ്ങളില്‍ ഇനി തമിഴ്നാടന്‍ സ്വാധീനം ഉണ്ടാകില്ല. കേന്ദ്രം ഭരിക്കാന്‍ ബി.ജെ.പിക്ക് മറ്റു പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലാത്തതിനാല്‍ ജയലളിതക്ക് കേന്ദ്രത്തില്‍ സ്വാധീനം കുറവായിരിക്കും" റാമ്പുക്ക്വെല്ല പറഞ്ഞു.
മോഡിയുടെ വിജയത്തില്‍ ആദ്യമായി അദ്ദേഹത്തെ അഭിനന്ദിച്ച ലോകനേതാവ് മഹീന്ദ രാജ്പക്സെയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റില്‍ 37 സീറ്റും എ.ഐ.എ.ഡി.എം.കെ നേടിയിരുന്നെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നേടിയതോടെ ജയലളിതയുടെ പാര്‍ട്ടിയുടെ ജയം അപ്രസക്തമാകുകയായിരുന്നു.
Comments