ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. അന്ന് രാജിയല്ലാതെ മറ്റൊരുവഴിയുണ്ടായിരുന്നില്ളെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ എ.എ.പി തയ്യാറാണെന്നും കെജ് രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അരവിന്ദ് കെജ് രിവാവാള് കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. . ഡല്‍ഹി നിയമസഭ പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട കെജ് രിവാള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ ഒരാഴ്ചത്തെ സമയവും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
Comments