ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ടെന്ന് സി.ബി.ഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നന്ദകുമാറിന്റെ പേരിലുള്ള 28 ബാങ്ക് അക്കൗണ്ടുകളില്‍ 16 എണ്ണം സി.ബി.ഐ പരിശോധിച്ചു. ഇതില്‍ മിക്കതിലും ക്രമക്കേടുകള്‍ നടന്നതായി സി.ബി.ഐ വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ ഇടപാട് നടന്ന സമയത്ത് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം വന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി.
Comments