ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് വിമര്‍ശിച്ച് 'ചന്ദ്രിക'യുടെ മുഖപ്രസംഗം. തിരഞ്ഞെടുപ്പില്‍ യുപിഎ കനത്ത തോല്വിനേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയത്. കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍, രാഹുലിന്റെ വണ്മാന് ഷോ തിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് വിമര്‍ശിക്കുന്നു. 'ഇന്ത്യയുടെ മനസ്സുതൊടാനുള്ള രാഹുലിന്റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്നവേളയില് തന്നെ ഈ ഊരുചുറ്റല്മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവ് തൊടാന്‍ എന്നുകൂടി അറിയണമായിരുന്നു. തനിക്കുചുറ്റുമുള്ള യുവനേതൃനിരയിലെ ചിലരെ മാത്രമാണ് രാഹുല്‍ പ്രചാരണത്തില്‍ വിശ്വസിച്ചത്' എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments