ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഇകഴ്ത്തിക്കാട്ടി മുസ്ലിംലീഗ് മുഖ പത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍െറ മറുപടി. ലീഗ് മുഖ പത്രത്തിന്‍െറ നടപടി രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് വീക്ഷണം കുറ്റപ്പെടുത്തി. രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം രാഹുലിനെ ആക്രമിക്കാന്‍ തെരഞ്ഞെടുത്തതു ദുരുദ്ദേശപരമാണ്. വിമര്‍ശനം ക്രിയാത്മകമാണെന്ന ലീഗ് നേതൃത്വത്തിന്‍െറ വിശീദകരണം വിശ്വസിക്കാനാവില്ല. സൗഹാര്ദ്ദഭാഷയല്ല, പരിഹാസമാണ് ലീഗ് പത്രത്തിലുള്ളത്. തെരഞ്ഞെടുപ്പില്‍ ഒരു റോളും ഇല്ലാതിരുന്ന ലീഗ് ഗാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണ്. തീവ്രഹിന്ദുത്വത്തിന്‍െറ തേരോട്ടം പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ എന്തു സഹായമാണ് ലീഗില്‍ നിന്നുണ്ടായത്! മുസ്ലിം ജനസംഖ്യ 25 ശതമാനമുള്ള പശ്ചിമബംഗാളിലും യു.പിയിലും ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയാണ് ലീഗ്. പരിക്ക് മാറ്റാനുള്ള ചികിത്സയും ചികിത്സകരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ലീഗിന്‍െറ മന്ത്രവാദമോ യൂനാനി ചികിത്സയോ വേണ്ടെന്നും വീക്ഷണം പറയുന്നു.
Comments