ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്ര രംഗത്ത്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണക്കാര്‍ തിരഞ്ഞെടുപ്പ്രംഗത്ത് അനുഭവജ്ഞാനം കുറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ഉപദേശകരും ആ ഉപദേശം കേട്ടവരുമാണെന്ന് മിലിന്ദ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഈ വിമര്‍ശം. പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും പാര്‍ട്ടി തോറ്റതിലുള്ള വിഷമവും കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വിമര്‍ശം നടത്തിയതെന്ന് മിലിന്ദ് പിന്നീട് ട്വിറ്ററിലൂടെ പ്രതികരിച്ചത്. മുംബൈ സൗത്തില്‍ മത്സരിച്ച സിറ്റിങ് എം.പി. കൂടിയായ മിലിന്ദ് ശിവസേനയുടെ ചന്ദു ബര്ണെയോട് 1,28148 വോട്ടിനാണ് പരാജയപ്പെട്ടത്.
Comments