സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കുറവും ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതുമാണ് കാരണം. തെക്ക്-വടക്ക് മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ മേയ് 31 വരെ വൈകുന്നേരം അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം. ഒരുദിവസം വടക്കന്‍ മേഖലയിലും അടുത്ത ദിവസം തെക്കന്‍മേഖലയിലും എന്നരീതിയിലാവും നിയന്ത്രണം. ഇതനുസരിച്ച് വ്യാഴാഴ്ച കാസര്‍കോട് മുതല്‍ മാടക്കത്തറ 400 കെ.വി സബ്സ്റ്റേഷന്വരെ പ്രദേശത്തും വെള്ളിയാഴ്ച കളമശേരി 220 കെ.വി സബ്സ്റ്റേഷന് മുതല്‍ തിരുവനന്തപുരം ജില്ലവരെയുള്ള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാവും. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ ഡെഡിക്കേറ്റഡ് ഫീഡറുകള്‍ എന്നിവയെ ഒഴിവാക്കും.
ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ഉണ്ടാകുന്ന 340 മെഗാവാട്ട് കുറവ് നികത്താന്‍ കൂടിയാണ് ലോഡ്ഷെഡിങ്.
Comments