തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് കത്തയച്ചു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടില്‍ സുതാര്യതയില്ല. സ്ഥാപനങ്ങള്‍ അമിത പലിശ ഈടാക്കുകയാണെന്നും പലിശ നിരക്ക് ആര്.ബി.ഐ നിശ്ചയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയും ക്രൂരമായ നടപടികളും ഭയാനകമായ നിലയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തിന്‍െറ ധനകാര്യനിലയെ അപകടപ്പെടുത്തുന്ന സമാന്തര വ്യവസ്ഥയായി ഇവര്‍ വളര്‍ന്നിട്ടുണ്ട്. ധനയിടപാട് സംബന്ധിച്ച ആര്.ബി.ഐ നിര്‍ദേശങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പാലിക്കുന്നില്ളെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments