നരേന്ദ്ര മോദിക്ക് മാത്രമല്ല മോദിയുടെ അമ്മ ഹിരാബെന്‍, ഭാര്യ യശോദബെന്‍ എന്നിവക്ക് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക. സംസ്ഥാന പോലീസിനാണ് ഇസഡ് കാറ്റഗറി സുരക്ഷയുടെ ചുമതല. മോദിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും എസ് പി ജി സുരക്ഷ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ക്കായി ഉദ്യോഗസ്ഥര്‍ ഗുജറാത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു. മോദിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ സെവന്, റേസ് കോഴ്സിലും സൗത്ത് ബ്ലോക്കിലെ ഓഫീസിലുമായി 1000 കമാന്‍ഡോകളെ വിന്യസിക്കും.
മോദിയുടെ അമ്മയും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പ്രഹ്ലാദ്, പങ്കജ് എന്നിവരാണ് മോദിയുടെ മറ്റ് രണ്ട് സഹോദരന്മാര്.ഇവര്‍ക്ക് സുരക്ഷയില്ല.
Comments