ഫറോക്കിനടുത്ത് റെയില്‍ പാളത്തില്‍ ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിന് ആര്‍പിഎഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമാന്‍ഡന്റ് സ്ഥലം സന്ദര്‍ശിക്കും. ഫോറന്‍സിക് സയന്‍സ് ലാബിലെ ഉദ്യോഗസ്ഥരും പാളത്തില്‍ പരിശോധന നടത്തും. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട് അടിപ്പാതയില്‍നിന്ന് 20 മീറ്റര്‍ തെക്ക് ഷൊറണൂര്‍ ഭാഗത്തേയ്ക്ക് ടെയിനുകള്‍ പോകുന്ന ട്രാക്കിന്റെ ഇരുറെയിലുകളിലുമായി മുകള്‍ ഭാഗത്ത് 34 ദ്വാരങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
Comments