തന്നെ ഭാര്യയായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് യശോദ ബെന്‍ പറഞ്ഞു.മോദിയുടെ ഭാര്യയാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. തങ്ങള്‍ വിവാഹ മോചിതരല്ല. രാജ്യത്തെ സേവിക്കാന്‍ വേണ്ടിയാണ് താനും കുടുംബവുമായുള്ള ബന്ധം മോദി വേര്‍പ്പെടുത്തിയത്. നാമനിര്‍ദേശ പത്രികയിലൂടെ ആണെങ്കിലും തന്നെ ഭാര്യയായി മോദി അംഗീകരിച്ചു. മോദിയെ ബഹുമാനിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്നെ മോദി മറന്നിട്ടില്ലെന്നും യശോദ ബെന്‍ വ്യക്തമാക്കി.
Comments