ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി.
പാര്‍ട്ടിക്കുള്ളില്‍ സ്വരാജ് പിന്തുടരുന്നില്ലെന്നും, കൂടിയാലോചനയില്ലാതെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും ഷാസിയ ആരോപിച്ചു. അഴിമതിയുടെ പേരില്‍ ചില രാഷ്ട്രീയ നേതാക്കളെയു കോര്‍പറേറ്റുകളെയും മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെയും ചര്‍ച്ചകളെയും മാറ്റിമറിക്കാന്‍ എ.എ.പി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
Comments