നരേന്ദ്രമോഡിക്ക് സമ്മാനിക്കാന്‍ കസവ് മുണ്ടുമായി നടന് സുരേഷ് ഗോപി ഡല്‍ഹിക്ക്. മോഡിയുടെ ഓഫീസില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച്
സത്യപ്രതിജ്ഞാ വേളയില്‍ കേരളത്തനിമയുള്ള മുണ്ടുമായി വേദിയിലെത്തും.അതുമാത്രമല്ല താരത്തിന്റെ സമ്മാനം. ഗുരുവായൂരപ്പന്റെ ഭക്തനായ സുരേഷ് ഗോപി നരേന്ദ്രമോഡിക്കായി ഗുരുവായൂരമ്പലത്തില്‍ വഴിപാടും നടത്തുന്നുണ്ട്. മോഡിക്കുവേണ്ടി ഗുരുവായൂര്‍ ശ്രീലകത്ത് തെളിക്കാനായി 18 കിലോ നെയ്യും സുരേഷ് ഗോപിയുടെ നേര്‍ച്ചയുണ്ട്. ഡല്‍ഹിയ്ക്ക് പോകും മുമ്പ് നെയ്യ് ഗുരുവായൂരമ്പലത്തിലെത്തിക്കും. രാജ്യത്തിനായി ദീര്‍ഘകാലം പ്രധാന മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ മോഡിക്കാവട്ടെയെന്നാണ് സുരേഷ് ഗോപി ആശംസിച്ചു.
Comments