ഡല്‍ഹി കോടതിയില്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ തയാറാകാത്ത ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്‍െറ നിലപാട് ധിക്കാരമെന്ന് അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജ്രിവാളിന്െറത് ജുഡീഷ്യറിക്കെതിരായ നീക്കമാണെന്ന് മാത്രമല്ല, അത് ധിക്കാരപരവും യുക്തിരഹിതവുമാണെന്നും ഹസാരെ പറഞ്ഞു. ഒരാള്‍ക്കുമേല്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നുവരവെ നിരപരാധിത്വം തെളിയിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍, കെജ്രിവാള് ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല. ഇത് അനുചിതമാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
Comments