ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയില്‍ മോദി ഉള്‍പ്പെടെ 45 അംഗങ്ങള്‍.
24 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 11 സഹമന്ത്രിമാരും ആണ് മന്ത്രിസഭയില്‍ ഉള്ളത്. പ്രതിരോധ വകുപ്പ് നരേന്ദ്ര മോദി കൈവശം വയ്ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആറ് സംസ്ഥാനങ്ങളില്‍ നിന്നും മോദി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ബിജെപി മുഴുവന്‍ സീറ്റുകള്‍ നേടിയ രാജസ്ഥാന്, ഉത്താരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നും ബീഹാര്‍, കേരളം, ബംഗാള്‍, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാര്‍ ഇല്ല. മോദി മന്ത്രിസഭയില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ആറ് പേര്‍ക്ക് ക്യാബിനറ്റ് പദവി നല്കി.
മന്ത്രിമാരും വകുപ്പുകളും
രാജ്നാഥ് സിംഗ് – ആഭ്യന്തരം
സുഷമാ സ്വരാജ് – വിദേശകാര്യം
അരുണ്‍ ജെയ്റ്റ്ലി – ധനകാര്യം, പ്രതിരോധ വകുപ്പിന്റെ അധികചുമതല
നിതിന്‍ ഗഡ്കരി – ഗതാഗതം
രവിശങ്കര്‍ പ്രസാദ് – നിയമം, ടെലികോം
സദാനന്ദ ഗൗഡ – റെയില്‍വെ
രാം വിലാസ് പാര്സ്വാന്- പെട്രോളിയം
ഉമാഭാരതി – ജലവിഭവം
സ്മൃതി ഇറാനി – മാനവവിഭവ ശേഷി
നജ്മ ഹെപ്തുള്ള – ന്യൂനപക്ഷ ക്ഷേമം
മേനകഗാന്ധി – വനിതാ- ശിശുക്ഷേമം
ഹര്ഷവര്ധന്- ആരോഗ്യം
കല്‍രാജ് മിശ്ര – വ്യവസായം
അനന്ദ് കുമാര്‍ – പാര്‍ലമെന്ററി കാര്യം
വെങ്കയ്യനായിഡു – നഗരവികസനം
അശോക് ഗജ്പതി രാജു- വ്യോമയാനം,
അനന്ദ് ഗീതെ, ഹര്‍സിമ്രത് കൗര്‍ -ഭക്ഷ്യ സംസ്കരണം
നരേന്ദ്ര സിങ് തൊമര്‍, ജുവന് ഒറാം – പട്ടികവര്‍ഗ ക്ഷേമം
രാധാ മോഹന്‍ സിംഗ് – കൃഷി
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
ജനറല്‍ വികെ സിംഗ് (പ്രതിരോധം), സന്തോഷ് ഗംഗ് വാര്, ശ്രീപാദ് നായിക്, ധര്‍മ്മേന്ദ്ര പ്രധാന് (പെട്രോളിയം), സര്‍ബനന്ദ സൊനൊവല്, പ്രകാശ് ജാവദേക്കര്‍ (പരിസ്ഥിതി, വാര്‍ത്താവിനിമയം) പീയുഷ് ഗോയല്‍ (ഊര്‍ജ്ജം, കല്‍ക്കരി), ജിതേന്ദ്ര സിംഗ്, നിര്‍മ്മല സീതാരാമന് (വ്യവസായം), റാവു ഇന്ദ്രജിത്ത് സിംഗ് ( സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്ലാനിങ്)
സഹമന്ത്രിമാര്‍
ജിഎം സിദ്ധേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്ര കുശ്വാഹ, പി രാധാകൃഷ്ണന്, കിരണ്‍ റിജ്ജു, ക്രിഷന്പാല് ഗുജാര്‍, സഞ്ജീവ് കൂമാര്‍, ബല്യാണ് മന്‍സുഖ്ഭായ് ബസ്വ, റാവു സഹാബ് ധന്‍വേ, വിഷ്ണുദേവ്, സുദര്ശന് ഭഗത്.
Comments