മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ കബറടക്കം ബുധനാഴ്ച പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ നടക്കും.തിങ്കളാഴ്ച രാത്രി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കാലംചെയ്ത ബാവായുടെ ഭൗതിക ശരീരം ഇന്നു പുലര്‍ച്ചെയോടെ കോട്ടയം പഴയസെമിനാരിയില്‍ എത്തിച്ചു. ശുശ്രൂഷകള്‍ക്കും നഗരികാണിക്കലിനും ശേഷം ദേവലോകം അരമനയില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നുച്ചകഴിഞ്ഞു വിലാപയാത്രയായി പത്തനാപുരത്തേക്കു കൊണ്ടുപോകും
Comments