ബംഗാളിലെ ഉത്തര്പാഡയിലുള്ള അംബാസഡര്‍ കാര്‍ പ്ലാന്റില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്രഖ്യാപിച്ചു.
ആവശ്യക്കാര്‍ കുറഞ്ഞതാണ് ഉത്പാദനം നിര്‍ത്താന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ പഌന്റിലെ 2500 തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാവും. മിത്സ്ബുഷിയുമായി ചേര്‍ന്നുള്ള പുതിയ മോഡലുകളുടെ ഉത്പാദനം ചെന്നൈയില്‍ തുടങ്ങിയ പഌന്റിലേക്ക് മാറ്റിയിട്ടുണ്ട്. .
ലോകത്തെ ഏറ്റവും മികച്ച ടാക്സി എന്ന അന്താരാഷ്ട്രബഹുമതി നേടി ഒരു കൊല്ലം തികയുംമുമ്പാണ് അംബാസഡറിന്റെ കുതിപ്പ് അവസാനിക്കുന്നത്.
Comments