ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വെ നിരന്തര വെല്ലുവിളി നേരിടുന്ന ഒരു സമയമാണിത്. ഈ പ്രശ്നങ്ങളെല്ലാം വിശദമായി പഠിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഏതെല്ലാം മേഖലകളിലാണ് അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നു സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശവും പരിഗണിക്കേണ്ടതുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കായുള്ള ഒരു രൂപരേഖ തയ്യാറാക്കും-സദാനന്ദ ഗൗഡ പറഞ്ഞു.
Comments