വിലക്കയറ്റവും ധനക്കമ്മിയും കുറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തികമായി രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. വിലക്കയറ്റം നിയന്ത്രിക്കുമ്പോഴും വളര്‍ച്ചാനിരക്ക് കുറയാതെ നോക്കേണ്ടതാണ് ഈ സാഹചര്യത്തിലെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ വകുപ്പ് താല്‍ക്കാലികമായാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
Comments