അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുംബൈ ഭീകരാക്രമണകേസില്‍ ഹാഫിസ് സഈദിനെ വിചാരണ ചെയ്യണമെന്നും ഇപ്പോള്‍ പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പാകിസ്താന് പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലെ കൂടിക്കാഴ്ച 45 മിനുട്ട് നീണ്ടു നിന്നു.
Comments