ടാമ്പാ: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ബാന്‍ഡ് ടാമ്പാ മലയാളികലെ സംഗീതസാഗരത്തിലാറാടിക്കുവാന് എത്തുന്നു.
ജെ.ടു.ജി. മീഡിയാ ഗ്രൂപ്പും തോംസണ്‍ ട്രാവല്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്നേഹസംഗീതം 2014 ജൂണ്‍ 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വാല്റിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (2620 Washington Road, Valrico, FL-33594) വെച്ചാണ് നടക്കുന്നത്.
കീബോര്‍ഡിലെ അത്ഭുതമായ സ്റ്റീഫന്‍ ദേവസിക്കൊപ്പം, അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന് ബിനോയി ചാക്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബ് കുര്യന്, പ്രശസ്ത പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരോടൊപ്പം ജോസി ജോണ്‍(ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്), ഷോമി ഡേവിസ്(പെര്ക്കഷന്), ജോസി ആലപ്പുഴ(ഫ്ളൂട്ട്- സാക്സോഫോണ്‍) എന്നിവരും സംഗീതവിസ്മയം തീര്‍ക്കുവാന്‍ എത്തുന്നുണ്ട്.
വിവരങ്ങള്‍ക്ക് 29 മീഡിയാഗ്രൂപ്പ്(813) 508-4972, (863) 399- 9655, തോംസണ്‍സ് ട്രാവല്‍സ് റോയി(718) 908-5415, മനോജ്(727) 226-2297, ജോമോന് കുളപ്പുരയ്ക്കല്(863)709-4434
വെബ്സൈറ്റ് www.tampaconcert.com
Comments