ന്യൂഡല്‍ഹി: നിതിന്‍ ഗഡ്കരിക്കെതിരായ അപകീര്‍ത്തിക്കേസില്‍ അരവിന്ദ് കെജ് രിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യത്തുകയായ 10,000 രൂപ കെട്ടിവെക്കാന്‍ തയാറായതിനത്തെുടര്ന്നാണ് കെജ് രിവാളിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇന്ന് ഉച്ചക്കാണ് കോടതി നിര്‍ദേശത്തത്തെുടര്‍ന്ന് ജാമ്യത്തുക കെട്ടിവെക്കാമെന്ന് കെജ് രിവാള്‍ കോടതിയെ അറിയിച്ചത്. തുക ഇന്നു തന്നെ കെട്ടിവെക്കുമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന് അറിയിച്ചു.
മെയ് 21നാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാളിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനത്തെുടര്ന്ന് മെയ് 23ന് കെജ്രിവാളിന്‍െറ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയായിരുന്നു.
Comments