കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലോക നിലവാരത്തിലുള്ള പുനരധിവാസ പാക്കേജാണ് തയാറാക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്.
പാക്കേജ് തയാറായിട്ടുണ്ട്, ഇത് ജൂലൈയില്‍ ചേരുന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടുമെന്നും അേേദ്ദഹം പറഞ്ഞു. ഇതിനകം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാക്കേജ് നടപ്പാക്കുമ്പോള്‍ കെട്ടിട ഉടമയ്ക്കു മാത്രമല്ല, ഇവിടെ തൊഴില്‍ ചെയ്യുന്നവര്‍ക്കും താമസക്കാര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. റീ സെറ്റില്‍മെന്റ് അലവന്‍സ്, ട്രാന്സ്പോര്ട്ടേഷന് അലവന്‍സ് എന്നിവ ലഭിക്കും. സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതിന് പുറമെയുള്ള തുകയാണിതെന്ന് ഏലിയാസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Comments