റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ അനുജന് മംഗലാപുരം മുല്‍കി നന്ദികൂരിലെ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍. ഡി.വി.സുരേഷ് ഗൗഡയാണ് ഇനി ജ്യേഷ്ഠനെ കാണുമ്പോള്‍ വിഐപി പരിഗണന നല്‍കേണ്ടത്.എന്നാല്‍ തന്റെ ജ്യേഷ്ഠന് ഡി.വി.സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം പതിവുപോലെ സ്റ്റേഷന് മാസ്റ്ററുടെ യൂണിഫോമില്‍ ജോലിക്കെത്തി.
കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ അഡൂര്‍ പഞ്ചിക്കലാണ് ഇവരുടെ ഗ്രാമം.
മംഗലാപുരത്തുനിന്ന് 35 കിലോമീറ്ററോളം അകലെയാണ് സുരേഷ് ഗൗഡ ജോലിചെയ്യുന്ന നന്ദികൂര്‍ സ്റ്റേഷന്.
Comments
നന്നായി