മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ഹാഫിസ് സയീദിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കില്ലെന്ന് പാക്കിസ്ഥാന്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി താരിഖ് അസീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ആവശ്യപ്പെടുന്നവരെയെല്ലാം വിട്ടുനല്‍കാന്‍ കഴിയില്ല. ഹാഫിസ് സയീദിനെ വിചാരണ ചെയ്യുന്നുണെ്ടങ്കില് അത് പാക്കിസ്ഥാനിലായിരിക്കും. കുറ്റക്കാരനെന്നു കണെ്ടത്തിയാല്‍ ശിക്ഷ വിധിക്കുന്നതും പാക്കിസ്ഥാനിലായിരിക്കുമെന്നും താരിഖ് അസീസ് അറിയിച്ചു. തെളിവുകളില്ലാത്തതിനാലാണ് നേരത്തെ സയീദിനെ വെറുതേവിട്ടത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments