ഇന്ത്യ-യു.എസ്. നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ സുഷമയെ ജോണ്‍ കെറി അഭിനന്ദിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം സജീവമാക്കുന്ന കാര്യവും ഇരുവരുടെയും ചര്‍ച്ചയില്‍ വിഷമായതായാണ് അറിയുന്നത്. 500 ദശലക്ഷം യു.എസ്. ഡോളറിന്റെ വ്യാപാരകരാറുകളാണ് ലക്ഷ്യമിടുന്നതെന്നും കെറി സുഷമയോട് സൂചിപ്പിച്ചതായാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നേരത്തെ യു.എസ്. വിസ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ , മോദി പ്രധാനമന്ത്രിയായതോടെ അമേരിക്ക വിലക്ക് പിന്‍വലിക്കുകയും പ്രസിഡന്റ് ബരാക് ഒബാമ മോദിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. നയതന്ത്ര, വാണിജ്യ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും അന്ന് ഒബാമ മോദിയോട് ചൂണ്ടിക്കാട്ടിയിരുന്നു.
Comments