വധഗൂഢാലോചനക്കാകേസില് സി.ബി.ഐ. അന്വേഷണം നടത്താന്‍ ആര്.എം.പി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ഈ ആവശ്യം ഉന്നയിക്കാനാണ് ആര്.എം.പി.യുടെ തീരുമാനം. ഇതിനായി ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ സഹായം തേടാനാണ് ആര്.എം.പി. ഉദ്ദേശിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്.എം.പി. നേതാവുമായ കെ.കെ. രമ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ടി.പി. വധഗൂഢാലോചനക്കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സി.ബി.ഐ. നിലപാട് അപ്രസക്തമാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
Comments