നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ലോക്സഭ സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കും.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാലു മുതല്‍ 12 വരെയാണ് 16-ാം ലോക്സഭയുടെ ആദ്യസമ്മേളനം. ജൂണ്‍ ഒന്പതിനു രാഷ്ട്രപതി ലോക്സഭയെ അഭിസംബോധന ചെയ്തു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും. ജൂണ്‍ 12നു പിരിയുന്ന സഭ ജൂലൈയില്‍ ബജറ്റ് സമ്മേളനത്തിനായി വീണ്ടും ചേരും.
Comments