ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫായിസിന് ടി.പി. വധവുമായി ബന്ധമില്ലെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസില്‍ പ്രതികളെ കണെ്ടത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്തതാണ്. സാക്ഷികളെയെല്ലാം വിസ്തരിച്ചിട്ടുണ്ട് ഈ ഘട്ടത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് സിബിഐ വ്യക്തമാക്കി.
Comments