തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയുടെ ഏകകണേഠനയുള്ള തീരുമാനത്തെ തുടര്‍ന്നാണ് മുസ്തഫയെ അന്വേഷണ വിധേയനായി സസ്പെന്‍ഡ് ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമിതികള്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്്റെ തോല്‍വി പി.എം സുരേഷ് ബാബു അധ്യക്ഷനായ സമിതി അന്വേഷിക്കും. ചാലക്കുടി, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ പത്മരാരജന് കമ്മിറ്റിയെയും നിയോഗിച്ചു.
Comments